ഹരിപ്പാട്: ക്ഷേത്രത്തിൽ നിന്ന് ബാങ്കിൽ അടയ്ക്കാനായി കൊണ്ടു പോയ പണവുമായി ദേവസ്വം ബോർഡ് ജീവനക്കാരൻ മുങ്ങിയതായി പരാതി. തൃപ്പക്കുടം ക്ഷേത്രത്തിലെ വാച്ചറായ കരുവാറ്റ സ്വദേശി 1.75 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ഹരിപ്പാട് പൊലീസ് അന്വേഷണം ആരംഭിച്ചു.