ഹരിപ്പാട്: കാർ ഓടിക്കുന്നതിനിടയിൽ ഹൃദയാഘാതത്തെത്തുടന്ന് നിയന്ത്രണം തെറ്റിയ വാഹനം മരത്തിലിടിച്ചു കൊട്ടാരക്കര സ്വദേശി രാജീവ് (30) മരിച്ചു. എറണാകുളത്തു നിന്നുകൊട്ടാരക്കരയിലേക്ക് പോകുന്ന വഴി തൃക്കുന്നപ്പുഴ എസ്.എൻ നഗറിനു സമീപമായിരുന്നു അപകടം.
രാജീവിന് നെഞ്ചു വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് പെട്ടന്നു വാഹനം നിറുത്താൻ ആൽ മരത്തിൽ ഇടിച്ചു കാർ നിൽക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ തൃക്കുന്നപ്പുഴ ഗവണ്മെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാകാം മരണകാരണമെന്ന് പൊലീസ് പറഞ്ഞു. തൃക്കുന്നപ്പുഴ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഈ സമയം പോസ്റ്റുമാർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരായ രണ്ടു സ്ത്രീകൾ പരിക്കേൽക്കാതെ രക്ഷപെട്ടു.