tv-r

തുറവൂർ: മാർക്സിസ്റ്റ് പാർട്ടിയുടെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരള ജനത വിധിയെഴുതുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി പറഞ്ഞു. .യു.ഡി.എഫ് അരൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഗീയ പാർട്ടികളെ പിന്തള്ളി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ മതേതര സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വരും. സംസ്ഥാന സർക്കാരിന്റെ ഭരണപരാജയം ചർച്ച ചെയ്യാതിരിക്കുവാനാണ് കോടിയേരി കോ-ലീ-ബി സഖ്യത്തെക്കുറിച്ച് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു സമ്മേളനത്തിൽ പി.കെ.ഫസലുദ്ദീൻ അദ്ധ്യക്ഷനായി. സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ ,ഡി.സി.സി.പ്രസിഡന്റ് എം.ലിജു, യു.ഡി.എഫ്.ജില്ലാ ചെയർമാൻ എം.മുരളി, കൺവീനർ ബി.രാജശേഖരൻ നായർ ,എ.എ.ഷുക്കൂർ, സി.ആർ.ജയപ്രകാശ് , വി.ടി .ജോസഫ്, എം.എ.നസീർ, കളത്തിൽ വിജയൻ ,എബി കുര്യാക്കോസ്, എസ്.ശരത്, ടി.എച്ച്.സലാം ,തുറവൂർ ദേവരാജൻ, ടി.ജി.പത്മനാഭൻ നായർ, ദിലീപ് കണ്ണാടൻ, എം.ആർ.രവി, എസ്.രാജേഷ്,പി.ടി.ജമീല, എബ്രഹാം കുഞ്ഞാപ്പച്ചൻ, ജി.എം.രാജു സ്വാമി എന്നിവർ സംസാരിച്ചു.