ambalapuzha-news

അമ്പലപ്പുഴ : സുരക്ഷാവേലിയില്ലാതെ റോഡിനു സമീപത്ത് സ്ഥാപിച്ചിക്കുന്ന ട്രാൻസ്ഫോർമറുകൾ അപകടഭീഷണി ഉയർത്തുന്നു. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയോരത്താണ് യാതൊരു സുരക്ഷയുമൊരുക്കാതെ ട്രാൻസ്ഫോർമറുകൾ സ്ഥാപിച്ചിട്ടുള്ളത്. ഇതിനു സമീപത്തുകൂടിയാണ് യാത്രക്കാർ നടന്നുപോകുന്നത്. ഇടക്കിടെ ട്രാൻസ്ഫോർമറിൽ നിന്ന് തീപ്പാെരികൾ ചിതറാറുണ്ട്.