അംഗൻവാടികൾക്ക് അവധി

ആലപ്പുഴ: കൊടുംചൂടിൽ ജില്ലയിൽ ഇന്നലെ 14 പേർക്ക് സൂര്യാഘാതമേറ്റു. ഇതോടെ കഴിഞ്ഞ 21 ദിവസത്തിനിടെ സൂര്യാഘാതമേറ്റവരുടെ എണ്ണം 55 ആയി. ഇന്നലെ ജില്ലയിലെ താപനില 34 ഡിഗ്രിസെൽഷ്യസായിരുന്നു.

ജില്ലയിലെ അംഗൻവാടികളിലെ കുട്ടികൾക്ക് ഇന്ന് മുതൽ ഏപ്രിൽ ആറ് വരെ കളക്ടർ അവധി പ്രഖ്യാപിച്ചു. കുട്ടികൾക്ക് അംഗൻവാടികളിൽ നിന്നും നൽകി വരുന്ന പോഷകാഹാരം ടേക്ക് ഹോം റേഷൻ ആയി നൽകും.
താപനില ഇനിയും വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ആവശ്യമായ മുൻകരുതൽ സ്വീകരിക്കണം. വീടുകളിൽ പാത്രങ്ങളിൽ വെള്ളം ലഭ്യമാക്കി പക്ഷി,മൃഗാദികളെ വേനലിൽ നിന്ന് സംരക്ഷിക്കണം. സൂരാഘാതം കുടിവെള്ളക്ഷാമം എന്നിവയുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യം നേരിടുന്നതിനായി കളക്ടറേറ്റിൽ കൺട്രോൾ റൂം ആരംഭിച്ചു. ടോൾ ഫ്രീ നമ്പർ 1077-ബി.എസ്.എൻ.എൽ, കൺട്രോൾ റൂം നമ്പർ- 0477- 2238630 .