കുട്ടനാട്: പ്രളയ ദുരിത ബാധിതർക്ക് ധനസഹായം നല്‍കുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് യു ഡി എഫ് കൈനകരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൈനകരി പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. എ. എ ഷുക്കൂർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് മധു സി. കൊളങ്ങര അദ്ധ്യക്ഷത വഹിച്ചു..സിബിച്ചൻ കാളാശ്ശേരി, എസ്.ഡി. രവി, ഡി. ജോസഫ് ,നോബിൻ പി. ജോൺ9, സന്തോഷ് പട്ടണം, ഷമീർ പള്ളാത്തരുത്തി, ഡി. ലോനപ്പൻ, പി.ആര്‍. മനോജ്, ആഗ്‌നസ് ഗ്രിഗറി, സുമ സന്തോഷ്, ജെസി ബാബു, ജയമ്മ ചന്ദ്രശേഖരൻ, സി. ജെ. പത്രോസ്, ശശിധരൻ കൊളുത്താടി, പി, എസ് പ്രഭാകരൻ, മാത്തപ്പന്‍ പാലയ്ക്കൽ, ഷാജി വേലുതറ, അജയഘോഷ്, ശശിധരൻ സുമാലയം എന്നിവർ സംസാരിച്ചു.