mocg

കുട്ടനാട് : എൽ.ഡി.എഫ് കുട്ടനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ നയിക്കുന്ന മോചനസന്ദേശയാത്ര വെളിയനാട് പഞ്ചായത്തിൽ കിടങ്ങറ ഗുരുപുരം ജംഗ്ഷനിൽ നിന്ന് ആരംഭിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു.പി.വി.രാമഭദ്രൻ അദ്ധ്യക്ഷത വഹിച്ചു.അഡ്വ.കെ.ആർ.ഭഗീരഥൻ,അഡ്വ.ജോയിക്കുട്ടി ജോസ്,ജോസഫ് കെനെല്ലുവേലി,കെ.കെ.അശോകൻ,കെ.പ്രകാശൻ,അഡ്വ.എൻ.ജെ.ആൻറണി,കെ.ജെ.ജെയിംസ്,കെ.ഡി.മോഹനൻ,കെ..ഗോപിനാഥൻ തുടങ്ങിയവർ സംസാരിച്ചു.കെ.വി.ജയപ്രകാശ് സ്വാഗതവും,എം.വി.മനോജ് നന്ദിയും പറഞ്ഞു.വിവിധ കേന്ദ്രങ്ങളിൽ എ.ഡി.കു‌ഞ്ഞച്ചൻ, കെ.പ്രകാശൻ,എസ്.സുധിമോൻ,ജി.പുഷ്പരാജൻ,പി.എസ്.എം.ഹൂസൈൻ, എ.ശോഭ എന്നിവർ സംസാരിച്ചു.ഇന്നലത്തെ പര്യടനം തലവടിയിലെ നീരേറ്റുപുറത്ത് സമാപിച്ചു. ഇന്നത്തെ പര്യടനം കൈനകരിയിൽ നിന്നാരംഭിച്ച് വീയപുരത്ത് സമാപിക്കും