nda

ചേർത്തല :ബുദ്ധിയും ചിന്താശേഷിയുമുള്ളവർക്ക് കോൺഗ്രസിലും കമ്യൂണിസ്​റ്റ് പാർട്ടിയിലും പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥയാണ് ഉള്ളതെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി പി.ടി.മന്മഥൻ പറഞ്ഞു.എൻ.ഡി.എ ചേർത്തല മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കെ.എസ്.രാധാകൃഷ്ണൻ കോൺഗ്രസ് പാർട്ടി വിട്ടതും കേന്ദ്രമന്തിയായ അൽഫോൻസ് കണ്ണന്താനം ഇടതു പക്ഷം ഒഴിഞ്ഞ് ബി.ജെ.പിയിൽ ചേർന്നതും ഇതാണ് സൂചിപ്പിക്കുന്നത്.ഭാരതത്തിന്റെ വികാര വിചാരങ്ങൾക്ക് ആനുപാതികമായി കേരളവും ചിന്തിച്ചുതുടങ്ങിയതിന്റെ ഫലമാണ് അനുദിനം എൻ.ഡി.എ മുന്നണിക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ജനപിന്തുണ. ശബരിമലയിൽ സ്ത്രികളെ കയ​റ്റാൻ നടന്ന കമ്യൂണിസ്​റ്റുകാർക്ക് , 10 നും അമ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനമില്ലെന്ന ബോർഡ് സ്വന്തം പാർട്ടി ഓഫീസിന് മുന്നിൽ സ്ഥാപിക്കേണ്ട ഗതികേടാണെന്നും മന്മഥൻ പറഞ്ഞു.ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് സാനു സുധീന്ദ്രൻ അദ്ധ്യക്ഷനായി.ബി.ജെ.പി ജില്ലാ സെക്രട്ടറിമാരായ ടി. സജീവ് ലാൽ,സുമി ഷിബു,സംസ്ഥാന കൗൺസിൽ അംഗം അഡ്വ.പി.കെ.ബിനോയ്,മഹിളാമോർച്ചാ സംസ്ഥാന ജനറൽ സെക്രട്ടറി സുമംഗലീമോഹൻ,ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി ടി.അനിയപ്പൻ,നിയോജക മണ്ഡലം പ്രസിഡന്റ് എസ്.രാജേഷ്,കേരളാ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീനിവാസ പ്രഭു,കെ.സോമൻ,അരുൺ.കെ.പണിക്കർ,എം.എസ്. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.