ചേർത്തല:മരത്തിന്റെ കൊമ്പ് റോഡിലേക്ക് ഒടിഞ്ഞു വീണു.ബസ് കാത്തുനിന്നവർ ഓടിമാറിയതിനാൽ അപകടം ഒഴിവായി.ചേർത്തല-അരൂക്കുറ്റി റോഡിൽ ചെങ്ങണ്ടകവലക്ക് സമീപം ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം.അപകടഭീഷണിയെ തുടർന്ന് നാട്ടുകാർ നിരന്തരം പരാതി നൽകിയിട്ടും മരം വെട്ടിമാറ്റാൻ നടപടിയുണ്ടായിരുന്നില്ല.റോഡിന് കുറുകെ കൊമ്പ് വീണതിനെ തുടർന്ന് ഏറെ നേരം ഗതാഗതം തടസപ്പെട്ടു.അഗ്‌നിശമനസേനയും പൊലീസും എത്തിയാണ് മരം വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.