പുന്നപ്ര : തുറവൂർ സർക്കാർ സ്‌കൂളിലെ പഠന കാലം തന്റെ എഴുത്തിനെ രൂപപ്പെടുത്തുന്നതിൽ ഏറെ സഹായിച്ചിട്ടുണ്ടെന്ന് തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരൻ പറഞ്ഞു. വലിയ സൗഹൃദങ്ങളാണ് അന്നുണ്ടായിരുന്നത്. പൊതു വിദ്യാലയങ്ങൾ മാനവികതയുടെ ആഘോഷകേന്ദ്രങ്ങളാണെന്നും ശ്യാം പുഷ്‌കരൻ പറഞ്ഞു.
പുന്നപ്ര ഗവ ജെബി സ്‌കൂൾ പുറത്തിറക്കിയ വീഡിയോ ആൽബത്തിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പഠനോത്സവത്തിന്റെ ഭാഗമായി കുമാരനാശാന്റെ കവിതയാണ് വീഡിയോ ആൽബമായി ചിത്രീകരിച്ചത്. ആൽബത്തിൽ പാടുകയും അഭിനയിക്കുകയും ചെയ്ത കുട്ടികൾക്ക് എ.ഇ.ഒ സിഡി ആസാദ് ഉപഹാരങ്ങൾ നൽകി. സ്‌കൂൾ മാനേജ് മെൻറ് കമ്മറ്റി ചെയർമാൻ ടി പ്രശാന്ത്കുമാർ, ഹെഡ്മാസ്റ്റർ എം.എം. അഹമ്മദ് കബീർ,ബി.പി.ഒ ജിഷ, സീനിയർ അസിസ്റ്റൻറ് വൈ സാജിദ, എസ്ആർജി കൺവീനർ ജി ഗീതു, സ്റ്റാഫ് സെക്രട്ടറി ജെ ഷീബ, മദർ പി.ടി.എ ചെയർപേഴ്‌സൺ ദലീമ ജോസഫ്, സംവിധായകൻ വിഷ്ണു കെ മിതാശയൻ എസ്.എം.സി അംഗങ്ങളായ സുധീർ പുന്നപ്ര,അഗസ്റ്റിൻ മൈക്കിൾ, വിദ്യാരംഗം കൺവീനർ ജോമി ജോൺസൺ സ്‌കൂൾ ലീഡർ ആലിയാ ഫാത്തിമ ഡി രഞ്ചൻ,ലീലാമണി തുടങ്ങിയവർ സംസാരിച്ചു