ഹരിപ്പാട്: താലൂക്ക് ആശുപത്രിയുടെ വടക്കേ റോഡിൽ ഗാന്ധി സ്ക്വയർ സ്റ്റേജിന് സമീപത്തെ ബഹുനില കെട്ടിടത്തിന്റെ മൂന്നാം നിലയുടെ മുൻ ഭാഗത്തെ കോൺക്രീറ്റ് ഭാഗം അടർന്നുവീണെങ്കിലും ഭാഗ്യത്തിന് അപകടം ഒഴിവായി.
ശനിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. കൂടുതൽ ഭാഗങ്ങൾ ഇടിഞ്ഞു വീഴാൻ സാദ്ധ്യതയുള്ളതിനാൽ ഫുട് പാത്തിൽ അപകടസൂചന നൽകി ഫയർഫോഴ്സ് വേലി കെട്ടി. താമല്ലാക്കൽ സ്വദേശി ഷാഹുൽ ഹമീദിന്റേതാണ് കെട്ടിടം. ഹരിപ്പാട് ഫയർ ആന്റ് സേഫ്റ്റി അസി. സ്റ്റേഷൻ ഒഫീസർ ടി. സുരേഷിന്റെ നേതൃത്വത്തിലാണ് ഫയർഫോഴ്സ് സംഘമെത്തിയത്. ഹരിപ്പാട് എസ്.ഐ സെപ്റ്റോ ജോണും സ്ഥലത്തെത്തി.