nda



കുട്ടനാട്: എൻ.ഡി.എ കുട്ടനാട് നിയോജക മണ്ഡലം കൺവെൻഷൻ സംസ്ഥാന സമിതി അംഗം ആക്കീരമൺ കാളിദാസ ഭട്ടതിരി ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഡി. പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ദക്ഷിണ മേഖല പ്രസിഡന്റ് വെള്ളിയകുളം പരമേശ്വരൻ മുഖ്യ പ്രഭാഷണം നടത്തി. കെ.ജി രാജ് മോഹൻ, സി. ബാബു, ടി.കെ. അരവിന്ദാക്ഷൻ, ഷാജി എം.പണിക്കർ, പി.കെ. ബിജു, എം.വി. ഗോപകുമാർ,കെ.ജി. കർത്ത, ജയ അജയകുമാർ, എൻ.ഡി.എ കൺവീനർ പി.വി. സന്തോഷ് വേണാട്, ബിന്ദു വിനയൻ, കെ.ബി. ഷാജി, സുദീപ് വി.നായർ, പി.ടി. വിജയൻ, സുബിഷ്, ദീപ ഗോപകുമാർ, സുരേഷ് പര്യത്ത് തുടങ്ങിയവർ സംസാരിച്ചു. എൻ.ഡി.എ സ്ഥാനാർത്ഥി തഴവ സഹദേവൻറെ വിജയത്തിനായി 1001അംഗ കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികളായി ഡി. പ്രസന്നകുമാർ (ചെയർമാൻ), പി.വി. സന്തോഷ് വേണാട് (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. നാളെ സ്ഥാനാർത്ഥി കുട്ടനാട്ടിൽ തിരഞ്ഞെടുപ്പ് പര്യടനം നടത്തും.