rotary-club

ആലപ്പുഴ : കൈപ്പത്തി നഷ്ടപ്പെട്ടവർക്ക് കൃത്രിമ കൈ വച്ചുപിടിപ്പിച്ച് റോട്ടറി ക്ളബിന്റെ 'പ്രതീക്ഷയുടെ കരസ്പർശം" പദ്ധതി. റോട്ടറി ക്ളബ് ഒഫ് ആലപ്പിയുടെ നേതൃത്വത്തിൽ ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂളിൽ നടന്ന ക്യാമ്പിൽ നൂറ്റമ്പതോളം പേർക്ക് എൽ.എൻ 4 വിഭാഗത്തിൽപ്പെട്ട കൃത്രിമ കൈകൾ വച്ചു നൽകി. കൃത്രിമ കൈകൾ വച്ചുപിടിപ്പിച്ചവർക്ക് പരിശീലനത്തോടൊപ്പം കൗൺസലിംഗും നടത്തി. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഇ.കെ.ലൂക്ക് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. റാേട്ടറി ക്ളബ് ഒഫ് ആലപ്പി പ്രസിഡന്റ് ആന്റണി മലയിൽ അദ്ധ്യക്ഷത വഹിച്ചു.

റോട്ടറി മുൻ ഗവർണർമാരായ സ്കറിയ ജോസ് കാട്ടൂർ, ജോൺ സി.നെരോത്ത്, അസി. ഗവർണർ ടി.ശിവകുമാർ, നിഷ ജോസ് കെ.മാണി, എൽ.എൻ 4 ഹാൻഡ് ഇന്ത്യൻ അംബാസിഡർ മോഹൻ കുമാർ, അമ്പു വൈദ്യൻ തുടങ്ങിയവർ സംസാരിച്ചു. പ്രോജക്ട് ചെയർമാൻ റോസി ജോൺ സ്വാഗതവും മോൻസി വർഗീസ് നന്ദിയും പറഞ്ഞു.