അമ്പലപ്പുഴ: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതോടെ കേരളത്തിൽ 20 സീറ്റും യു.ഡി.എഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് അമ്പലപ്പുഴ വടക്ക് മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ വളഞ്ഞവഴിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാഹിദ് മാവുങ്കൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ. എം.ലിജു, യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.മുരളി, എസ്.സുബാഹു, യു.എം.കബീർ, എ.ആർ. കണ്ണൻ, ബഷീർ തുണ്ടിൽ, മുഹമ്മദ് കൊച്ചുകളം, അഡ്വ. പ്രദീപ് കൂട്ടാല, വി.രാജു, എ.എ.മജീദ്, ഷാജി ഉടുമ്പാക്കൽ, എൻ. ഷിനോയ്, എസ്. സുധാകരൻ തുടങ്ങിയവർ സംസാരിച്ചു.