ചേർത്തല:ഗുജറാത്ത് കലാപത്തിന്റെ സൂത്രധാരകനായ മോദിയുടെ നേതൃത്വത്തിലുള്ള സംഘപരിവാർ ഭരണത്തെ രാജ്യത്ത് നിന്നും പുറത്താക്കാൻ രാജ്യത്തെ പ്രബുദ്ധരായ മതേതര വിശ്വാസികൾ മുന്നോട്ടു വരണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവി എം.പി പറഞ്ഞു.യു.ഡി.എഫ് ചേർത്തല നിയോജക മണ്ഡലം തിരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നിയോജക മണ്ഡലം ചെയർമാൻ വി.എം.ജോയി അദ്ധ്യക്ഷത വഹിച്ചു.ജനറൽ കൺവീനർ സി.കെ.ഷാജി മോഹൻ,ചീഫ് കോ-ഓർഡിനേറ്റർ കെ.ആർ.രാജേന്ദ്രപ്രസാദ്,ആർ.ശശിധരൻ,സജി കുര്യാക്കോസ്,ജോണി തച്ചാറ,സി.വി.തോമസ്,എ.എം.കബീർ,പി.വി.പുഷ്പാംഗദൻ, പി.വി.സുന്ദരൻ,ജോമി ചെറിയാൻ,വേണുഗോപാൽ, സതീഷ്,തോമസ് വടക്കേക്കരി,ജയലക്ഷ്മി അനിൽകുമാർ,സി.ഡി.ശങ്കർ,എസ്.കൃഷ്ണകുമാർ,ടി.എച്ച്.സലാം,പി.ഉണ്ണികൃഷ്ണൻ, എൻ.പി.വിമൽ എന്നിവർ സംസാരിച്ചു.