water

ചാരുംമൂട്: കെ.ഐ.പി കനാലിന്റെ നൂറനാട് - പള്ളിക്കൽ ഉപകനാൽ കവിഞ്ഞെഴുകിയതിനെത്തുടർന്ന് നൂറനാട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മഞ്ഞിപ്പുഴ സ്റ്റോഴ്സിന്റെ ഗോഡൗൺ ഭാഗം വരെ വെള്ളം കയറി.

ഇന്നലെ വൈകിട്ട് ആറരയോടെയാണ് വെള്ളത്തിന്റെ ഒഴുക്ക് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. വിവരം കെ.ഐ.പി കരുനാഗപ്പള്ളി ഓഫീസിൽ അറിയിച്ചതിനെത്തുടർന്ന് ഉദ്യോഗസ്ഥരെത്തി വെള്ളത്തിന്റെ ഒഴുക്ക് തടഞ്ഞു. രാത്രിയിലായിരുന്നു സംഭവമെങ്കിൽ ഇത്രപെട്ടന്ന് ശ്രദ്ധയിൽപ്പെടില്ലായിരുന്നു.

കഴിഞ്ഞ വർഷം പാതിരാത്രിയിൽ സാ, ഗോഡൗൺ മൂഹ്യ വിരുദ്ധർ കനാലിലെ ഷട്ടർ തുറന്നു വിട്ടതിനെത്തുടർന്ന് മഞ്ഞിപ്പുഴ സ്റ്റോഴ്സിന്റെ ഗോഡൗണിലും പ്രധാന കടമുറികളിലും വെള്ളം കയറി ലക്ഷങ്ങളുടെ അരിയും പഞ്ചസാരയും കാലിത്തീറ്റയും നശിച്ചിരുന്നു. അന്ന് 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കടയുടമ സജീവ് പറഞ്ഞു. കെ.പി റോഡിൽ നിന്ന് തെക്ക് കനാൽ വരെയുള്ള ഭാഗം പുന:നിർമ്മാണം നടത്തിയാൽ കനാലിൽ നിറഞ്ഞു കവിയുന്ന വെള്ളം ഓടവഴി ഒഴുക്കാനാവുമെന്ന് പ്രദേശവാസികൾ പറയുന്നു.