മാരാരിക്കുളം : മതേതര ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്ന സർക്കാർ കേന്ദ്രത്തിൽ ഭരണത്തിലെത്താൻ കോൺഗ്രസിന്റെ കരങ്ങൾക്ക് ശക്തിപകരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.യു.ഡി.എഫ് മാരാരിക്കുളം മേഖല ഇലക്‌ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ.ആർ.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.അഡ്വ.എം.ലിജു,എം. മുരളി,എ. എ.ഷുക്കൂർ,അഡ്വ.ഡി.സുഗതൻ,ബി.ബൈജു,കെ.വി.മേഘനാദൻ,കളത്തിൽ വിജയൻ,മുഹമ്മദ് സാലിഹ്, പി.രാമചന്ദ്രൻ,എൻ.ചിദംബരൻ,കെ.കെ.അലിയാർ,അഡ്വ.ചന്ദ്രലേഖ,റീഗോ രാജു എന്നിവർ സംസാരിച്ചു.