ന്യൂഡൽഹി: വ്യോമസേന വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ വ്യോമമാർഗം തിരിച്ചയക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്ഥാൻ അവഗണിച്ചതായി റിപ്പോർട്ട്. അത്താരി - വാഗ അതിർത്തിയിലൂടെ റോഡ് മാർഗമാണ് ഇന്നലെ വൈകിട്ടോടെ അഭിനന്ദനെ പാകിസ്ഥാൻ കൈമാറിയത്. അഭിനന്ദിനെ കൈമാറുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വ്യാഴാഴ്ച പാക് പാർലമെൻറിൽ പ്രഖ്യാപിക്കുകയായിരുന്നു. ഇതിന് പിന്നാലെ അഭിനന്ദനെ വ്യോമമാർഗം ഇന്ത്യയിലേക്ക് അയക്കണമെന്ന ആവശ്യം പാകിസ്ഥാനെ അറിയിച്ചിരുന്നുവെന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഈ ആവശ്യം തള്ളി രാത്രിയോടെ അത്താരി വാഗ അതിർത്തി വഴി കൈമാറുമെന്ന് പാകിസ്ഥാൻ പ്രഖ്യാപിക്കുകയായിരുന്നു.