app-

ന്യൂഡൽഹി: കോൺഗ്രസുമായുള്ള സഖ്യധാരണയ്‌ക്കുള്ള സാദ്ധ്യത തള്ളി ആംആദ്‌മി പാർട്ടി ഡൽഹിയിൽ ആറു സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഏഴ് മണ്ഡലങ്ങളുള്ള ഡൽഹിയിൽ ഒരു സ്ഥാനാർത്ഥിയുടെ പേര് ഉടൻ പ്രഖ്യാപിക്കുമെന്നും കൺവീനർ ഗോപാൽ റായ് പറഞ്ഞു. കോൺഗ്രസുമായി സഹകരിച്ച് നാലു സീറ്റുകളിൽ മാത്രം മത്സരിക്കാനായിരുന്നു ആദ്യ തീരുമാനം. മൂന്നു സീറ്റുകളിൽ സൗഹൃദമത്സരത്തിനും സാദ്ധ്യത തേടിയിരുന്നു. എന്നാൽ ഡൽഹി പി.സി.സി അദ്ധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിതും ആംആദ്‌മി പാർട്ടി നേതാവ് അരവിന്ദ് കേജ്‌രിവാളും തമ്മിൽ നടത്തിയ ചർച്ചകൾ ഫലം കണ്ടിരുന്നില്ല.

സ്ഥാനാർത്ഥികൾ: അതിഷി (ഈസ്‌റ്റ് ഡൽഹി), ഗഗൻ സിംഗ് (നോർത്ത് വെസ്റ്റ് ഡൽഹി), രാഘവ് ചദ്ദ (സൗത്ത് ഡൽഹി), ദിലീപ് പാണ്ഡെ (നോർത്ത് ഡൽഹി), പങ്കജ് ഗുപ്‌ത (ചാന്ദിനി ചൗക്ക്), ബ്രിജേഷ് ഗോയൽ (ന്യൂഡൽഹി), വെസ്‌റ്റ് ഡൽഹി ഉടൻ പ്രഖ്യാപിക്കും.