-gandhi

ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ വധം പുനരന്വേഷിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. പുതിയ തെളിവുകളും രേഖകളുമുണ്ടെന്ന് അവകാശപ്പെട്ട് മുംബയ് കേന്ദ്രകരിച്ചുള്ള ഗവേഷകൻ പങ്കജ് ഫഡ്നാവിസ് നൽകിയ ഹർജിയാണ് തള്ളിയത്.ഹർജിയും അനുബന്ധമായി സമർപ്പിച്ച രേഖകളും വിശദമായി പരിശോധിച്ചെന്നും കേസിൽ പുനരന്വേഷണം നടത്തേണ്ട ഒരു സാഹചര്യവും കണ്ടെത്തനായില്ലെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസ്മാരായ എസ്.എ ബോബ്ഡെ, എൽ.നാഗേശ്വരറാവു എന്നിവരുടെ ബെഞ്ചിൻറെ നടപടി. കഴിഞ്ഞവർഷം മാർച്ചിലും ഗാന്ധിവധം പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളിയിരുന്നു.