rafale-deal

ന്യൂഡൽഹി: റാഫേൽ ഇടപാടിൽ ഫ്രഞ്ച് കമ്പനി ദസാൾട്ടിന് നേട്ടമുണ്ടാകാൻ പ്രധാനമന്ത്രി തന്റെ ഓഫീസിനെ ദുരുപയോഗം ചെയ്തെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല ആരോപിച്ചു. മോദിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണം. 126 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള യു.പി.എ കരാറിനേക്കാൾ ചെലവേറിയതാണ് മോദിയുടെ കരാർ. 59000 കോടി രൂപയ്ക്കാണ് 36 റാഫേൽ വിമാനങ്ങൾ വാങ്ങുന്നതെന്ന വാദം തെറ്റാണെന്ന് തെളിഞ്ഞു. ഇന്ത്യൻ വിലപേശൽ സംഘത്തിന്റെ റിപ്പോർട്ട് പ്രകാരം 64000 കോടി രൂപയാണ് തുക.