ayodhya-case-

ന്യൂഡൽഹി: അയോദ്ധ്യ രാമജന്മഭൂമി - ബാബ്റി മസ്ജിദ് തർക്ക പരിഹാരത്തിന് മദ്ധ്യസ്ഥരെ നിയമിക്കണോയെന്നതിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസുമാരായ എസ്.എ.ബോബ്ഡെ, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ്.അബ്ദുൾ നസീർ എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാബെഞ്ച് ഇന്ന് വിധി പറയും. മദ്ധ്യസ്ഥതയെ ഹിന്ദുകക്ഷികളും ഉത്തർപ്രദേശ് സർക്കാരും എതിർത്തിട്ടുണ്ട്. മുസ്ലിം കക്ഷികൾ അനുകൂല നിലപാടിലാണ്. മദ്ധ്യസ്ഥരുടെ പേരുകൾ നിർദ്ദേശിക്കാൻ ഇരുകക്ഷികളോടും ആവശ്യപ്പെട്ടാണ് ബുധനാഴ്ച ഹർജി വിധി പറയാൻ മാറ്റിയത്.
മദ്ധ്യസ്ഥരായി മുൻചീഫ് ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ.എസ്.കേഹാർ, മുൻ സുപ്രീംകോടതി ജഡ്ജി എ.കെ.പട്നായിക്ക് എന്നിവരുടെ പേര് ഹിന്ദുമഹാസഭയും സുപ്രീംകോടതി റിട്ട.ജഡ്‌ജിമാരായ ജസ്റ്റിസ് കുര്യൻ ജോസഫ്, ജസ്റ്റിസ് എ.കെ പട്നായിക്, ജസ്റ്റിസ് ജി.എസ് സിംഗ്‌വി എന്നിവരെ നിർമോഹി അഖാഡയും നിർദ്ദേശിച്ചിട്ടുണ്ട്.