കോൺഗ്രസ് ആദ്യ പട്ടിക വന്നു
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധിയും ഉത്തർപ്രദേശിലെ സിറ്റിംഗ് സീറ്റുകളായ അമേതിയിലും റായ്ബറേലിയിലും തന്നെ മത്സരിക്കും. ഇതടക്കം ഉത്തർപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ 15 സ്ഥാനാർത്ഥികൾ അടങ്ങിയ ആദ്യ പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു. പ്രമുഖ നേതാക്കളായ സൽമാൻ ഖുർഷിദ് (ഫറൂഖാബാദ്), ജിതിൻ പ്രസാദ് (ദൗരാഹ്ര), അനു ഠാണ്ടൻ (ഉന്നാവോ), ആർ.പി.എൻ. സിംഗ് (ഖുഷി നഗർ), ഭരത് സിംഗ് സോളങ്കി (ആനന്ദ്) തുടങ്ങിയവരും പട്ടികയിലുണ്ട്. സോണിയയ്ക്കു പകരം റായ്ബറേലിയിൽ പ്രിയങ്കാ ഗാന്ധി മത്സരിച്ചേക്കുമെന്ന് സൂചനകളുണ്ടായിരുന്നു.