pandey-joins-bjp

ന്യൂഡൽഹി: ബിജു ജനതാ ദൾ (ബി.ജെ.ഡി) വിട്ടുവന്ന മുൻ എം.പിയും ഒഡീഷയിലെ പ്രമുഖ നേതാവുമായ ഭൈജയന്ത് പാണ്ഡെയെ ദേശീയ വൈസ് പ്രസിഡന്റും വക്താവുമായി ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത്ഷാ നിയമിച്ചു. ഒഡീഷയിലെ കേന്ദ്രപാര മണ്ഡലത്തിൽ ബി.ജെ.ഡി ബാനറിൽ രണ്ടുതവണ എം.പിയായിരുന്ന ജയ് പാണ്ഡെ അടുത്ത തിരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റിൽ അവിടെ മത്സരിച്ചേക്കും.
ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടക്കുന്ന ഒഡീഷയിൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.