rafale-deal

ന്യൂഡൽഹി: റാഫേൽ ഇടപാടിന്റെ രേഖകൾ പ്രതിരോധമന്ത്രാലയത്തിൽ നിന്ന് മോഷണം പോയെന്ന് സുപ്രീംകോടതിയിൽ പറഞ്ഞ അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ നിലപാട് തിരുത്തി.രേഖകൾ മോഷണം പോയിട്ടില്ലെന്നും യഥാർത്ഥ രേഖയുടെ ഫോട്ടോകോപ്പിയാണ് പുറത്തുപോയതെന്നുമാണ് താൻ ഉദ്ദേശിച്ചതെന്ന് വേണുഗോപാൽ വാർത്താ ഏജൻസിയോട് പറഞ്ഞു.

സർക്കാർ രഹസ്യരേഖകളായി കണക്കാക്കുന്നവയുടെ പകർപ്പുകൾ പുനഃപരിശോധനാ ഹർജിക്കാർ ഉപയോഗിച്ചു. രേഖകൾ മോഷണം പോയെന്നത് തെറ്റാണെന്നും അദ്ദേഹം വിശദീകരിച്ചു.

റാഫേൽ ഇടപാടിനെ പറ്റി പുറത്തുവന്ന രേഖകൾ പ്രതിരോധമന്ത്രാലയത്തിൽ നിന്ന് മോഷ്ടിച്ചതാണെന്നും ഇത്

ഔദ്യോഗിക രഹസ്യനിയമത്തിന്റെ ലംഘനമാണെന്നും നടപടിയെടുക്കുമെന്നും മാർച്ച് ആറിന് അറ്റോർണി ജനറൽ സുപ്രീംകോടതിയിൽ പറഞ്ഞത് വിവാദമായിരുന്നു. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഉൾപ്പടെയുള്ളവർ കേന്ദ്രസർക്കാരിനെ വിമർശിക്കുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്നാണ്

അറ്റോർണി ജനറൽ വിശദീകരണവുമായി രംഗത്തെത്തിയത്.