narendra-modi

ന്യൂഡൽഹി:പാകിസ്ഥാനിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് തെളിവ് ആവശ്യപ്പെടുന്നവർ 2008ലെ അടക്കം ഭീകരാക്രമണത്തിന് വഴി തെളിച്ചത് മുൻ സർക്കാരുകളുടെ നിഷ്‌ക്രിയത്വമാണെന്ന് മറക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. തക്ക മറുപടി നൽകുന്ന രീതിയാണ് ഇപ്പോഴുള്ളത്. അഴിമതിക്കാർ വോട്ടിനായി ഒന്നിച്ച് മോദിയെ ആക്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ ഇന്ന് പുതിയ രീതിയും പുതിയ നയങ്ങളുമാണ് പിന്തുടരുന്നത്. ഉറി​ ഭീകരാക്രമണം നടത്തി​യവരെ സർജി​ക്കൽ ആക്രമണത്തിന്റെ ഭാഷയി​ൽ പാഠം പഠി​പ്പി​ച്ചത് മുമ്പുള്ള രീതി​യല്ല. മുംബയ് ഭീകരാക്രമണത്തി​ന് ശേഷം അന്നത്തെ സർക്കാർ ഒന്നും ചെയ്‌തി​ല്ല. തി​രി​ച്ചടി​ക്കാൻ സേന തയ്യാറായി​രുന്നു. അന്ന് സർക്കാർ തക്ക മറുപടി​ നൽകിയിരുന്നെങ്കി​ൽ ഇന്നത്തെ മോശം അവസ്ഥ ഉണ്ടാകി​ല്ലായി​രുന്നു. പാകിസ്ഥാനെതിരെ എല്ലാ തെളിവും ലഭിച്ചിട്ടും പ്രയോജനപ്പെടുത്തിയില്ല.

മുൻ സർക്കാരുകളെപ്പോലെ പ്രതികരിക്കില്ലെന്ന് കരുതിയാണ് ഉറിയിലും മറ്റും ഭീകരർ ആക്രമണം നടത്തിയത്. ഉറിക്കു ശേഷം നമ്മുടെ സേന അവരുടെ വീട്ടിൽ കയറി പ്രഹരിച്ചു. അത് മുമ്പുണ്ടാകാത്തതാണ്. ഫെബ്രുവരി 24ന് തിരിച്ചടിക്ക് ശേഷം ഇന്ത്യ ജാഗ്രത തുടരുമ്പോൾ പാകിസ്ഥാനാണ് പുലർച്ചെ അഞ്ചുമണിക്ക് 'മോദി ഞങ്ങളെ ആക്രമിച്ചെന്ന്' പറഞ്ഞ് കരഞ്ഞത്.

ഈ കാവൽക്കാരനെ കുറ്റപ്പെടുത്തിയാൽ വോട്ടു കിട്ടുമെന്ന ധാരണയിൽ ചിലർ മത്സരിക്കുകയാണ്. എല്ലാ അഴിമതിക്കാർക്കും മോദി പ്രശ്‌നക്കാരനാണെന്നും മോദി പറഞ്ഞു.

രണ്ടുമോദിമാരും ഒരുപോലെ: രാഹുൽ

ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് വായ്‌പാ കേസ് പ്രതി നീരവ് മോദിയുടെതായി പുറത്തുവന്ന പുതിയ വീഡിയോ ദൃശ്യങ്ങൾ നിയമലംഘനത്തിൽ അദ്ദേഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സമാനതകൾ വ്യക്തമാക്കുന്നതായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചു. രണ്ടുപേരും രാജ്യത്തെ കൊള്ളയടിച്ചവരാണ്. രണ്ടുപേരും ഇന്ത്യക്കാർ. പേരിലും സമാനതയുണ്ട്. നിയമത്തിന് അതീതരാണെന്ന് രണ്ടുപേരും വിശ്വസിക്കുന്നു. രണ്ടുപേരും തന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയില്ലെന്നും രാഹുൽ പറഞ്ഞു.