kummanam

ന്യൂഡൽഹി: ലോക്‌സഭയിലേക്ക് മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും പൊതുപ്രവർത്തനം ലക്ഷ്യമിട്ടാണ് മിസോറാംഗവർണർ സ്ഥാനം രാജിവച്ചതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. ഗവർണർ സ്ഥാനം രാജിവച്ച ശേഷം നാട്ടിലേക്ക് മടങ്ങുന്ന കുമ്മനം ഇന്ന് രാവിലെ ഡൽഹിയിൽ പത്രസമ്മേളനം നടത്തുന്നുണ്ട്. ഗവർണർ പദവിയിൽ നിന്ന് രാഷ്‌ട്രീയത്തിലേക്ക് മടങ്ങുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.