election
election

ന്യൂഡൽഹി:പതിനേഴാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രിൽ 11മുതൽ മേയ് 19 വരെ ഏഴ് ഘട്ടങ്ങളായി നടത്തും. കേരളത്തിലെ 20 മണ്ഡലങ്ങളിൽ മൂന്നാം ഘട്ടമായ ഏപ്രിൽ 23നാണ് വോട്ടെടുപ്പ്. മേയ് 23നാണ് വോട്ടെണ്ണൽ.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറയും കമ്മിഷണർമാരായ അശോക് ലവാസയും സുശീൽ ചന്ദ്രയും ഇന്നലെ ഇവിടെ പത്രസമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്. ഇതോടെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഇന്നലെ നിലവിൽ വന്നതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചു.

കേരളം ഉൾപ്പെടെ പതിനഞ്ച് സംസ്ഥാനങ്ങളിലും ആറ് കേന്ദ്രഭരണ പ്രദേശങ്ങളിലും ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് . സുരക്ഷാ കാരണങ്ങളാൽ ബീഹാർ, ഉത്തർപ്രദേശ്, പശ്‌ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ ഏഴു ഘട്ടങ്ങളാണ്.

ആന്ധ്ര പ്രദേശ്, അരുണാചൽ പ്രദേശ്, സിക്കിം, ഒഡീഷ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. രാഷ്‌ട്രപതി ഭരണം നിലവിലുള്ള ജമ്മു കാശ്‌മീരിൽ തത്‌ക്കാലം നിയമസഭാ തിരഞ്ഞെടുപ്പില്ല. അവിടെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുരക്ഷ വിലയിരുത്താൻ മൂന്ന് നിരീക്ഷകരെ നിയോഗിച്ചു.

1. ഒന്നാം ഘട്ടം ഏപ്രിൽ 11

20 സംസ്ഥാനങ്ങൾ, 91മണ്ഡലങ്ങൾ

ആന്ധ്ര പ്രദേശ് ( 25), അരുണാചൽ പ്രദേശ് (2), ആസാം (2), ബീഹാർ (4), ഛത്തീസ്‌ഗഡ് (1), ജമ്മുകാശ്‌മീർ (2), മഹാരാഷ്‌ട്ര (7), മണിപ്പൂർ (1), മേഘാലയ (2), മിസോറാം (1), നാഗലാൻഡ് (1), ഒഡീഷ (4), സിക്കിം (1), തെലങ്കാന (17), ത്രിപുര (1), യു.പി (8), ഉത്തരാഖണ്ഡ് (5), പശ്‌ചിമ ബംഗാൾ (2), ആൻഡമാൻ(7), ലക്ഷദ്വീപ്(1)

2. രണ്ടാം ഘട്ടം ഏപ്രിൽ 18

13സംസ്ഥാനങ്ങൾ, 97 മണ്ഡലങ്ങൾ

ആസാം (5), ബീഹാർ (5), ഛത്തീസ്‌ഗഡ് (3), ജമ്മുകാശ്‌മീർ (2), കർണാടക(14), മഹാരാഷ്‌ട്ര (10 ), മണിപ്പൂർ( 1),ഒഡീഷ(5), തമിഴ്‌നാട്(39), ത്രിപുര(1), യു.പി (8), പശ്ചിമ ബംഗാൾ(3), പുതുച്ചേരി(1)

3. മൂന്നാം ഘട്ടം ഏപ്രിൽ 23

14 സംസ്ഥാനങ്ങൾ, 115 മണ്ഡലങ്ങൾ

ആസാം (4), ബീഹാർ (5), ഛത്തീസ്‌ഗഡ് (7), ഗുജറാത്ത് (26), ഗോവ(2), ജമ്മുകാശ‌്‌മീർ(1), കർണാടക(14), കേരളം(20), മഹാരാഷ്‌ട്ര(14), ഒഡീഷ(6), യു.പി(10), പശ്‌ചിമ ബംഗാൾ(5), ദാദ്ര,നാഗർ ഹവേലി(1), ഡാമൻദ്യൂ(1)

4. നാലാം ഘട്ടം ഏപ്രിൽ 29

9 സംസ്ഥാനങ്ങൾ, 71മണ്ഡലങ്ങൾ

ബീഹാർ(5), ജമ്മുകാശ്‌മീർ(1), ജാർഖണ്ഡ്(3), മദ്ധ്യപ്രദേശ്(6), മഹാരാഷ്‌ട്ര(17), ഒഡീഷ(6),രാജസ്ഥാൻ (13), യു.പി (13),പശ്‌ചിമ ബംഗാൾ(8)

5. അഞ്ചാം ഘട്ടം മേയ് 6

7സംസ്ഥാനങ്ങൾ 51മണ്ഡലങ്ങൾ

ബീഹാർ (5), ജമ്മുകാശ്‌മീർ (2), ജാർഖണ്ഡ് (4), മദ്ധ്യപ്രദേശ് (7), രാജസ്ഥാൻ (12), യു.പി (14),പശ്‌ചിമ ബംഗാൾ (7)

6. ആറാം ഘട്ടം മേയ് 12

7സംസ്ഥാനങ്ങൾ 59 മണ്ഡലങ്ങൾ

ബീഹാർ(8), ഹരിയാന (10), ജാർഖണ്ഡ് (4),മദ്ധ്യപ്രദേശ് (8),യുപി (14), പശ്ചിമബംഗാൾ(8),ഡൽഹി (7)

7. ഏഴാം ഘട്ടം മേയ് 19

8 സംസ്ഥാനങ്ങൾ 59 മണ്ഡലങ്ങൾ

ബീഹാർ (8), ജാർഖണ്ഡ് (3),മദ്ധ്യപ്രദേശ് (8), പഞ്ചാബ് (13), പശ്ചിമബംഗാൾ(9), ഛണ്ഡിഗഡ്(9), യു.പി (13), ഹിമാചൽ പ്രദേശ് (4)

ഒറ്റ ഘട്ട തിരഞ്ഞെടുപ്പ്:

കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, അരുണാചൽ പ്രദേശ്, ഗോവ, ഹരിയാന, ഹിമാചൽ, മേഘാലയ, മിസോറാം, നാഗലാൻഡ്, സിക്കിം, തെലങ്കാന, തമിഴ്‌നാട്, ഉത്തരാഖണ്ഡ്,

ആൻഡമാൻ, ദാദ്ര - നാഗർ ഹവേലി, ദാമൻ -ദിയു, ലക്ഷദ്വീപ്, പുതുച്ചേരി, ചണ്ഡിഗഡ് .

രണ്ടു ഘട്ടം:

കർണാടക, മണിപ്പൂർ, രാജസ്ഥാൻ, ത്രിപുര

മൂന്ന് ഘട്ടം: ആസാം, ഛത്തീസ്‌ഗഡ്

നാലു ഘട്ടം: ജാർഖണ്ഡ്, മദ്ധ്യപ്രദേശ്, മഹാരാഷ്‌ട്ര, ഒഡിഷ,

അഞ്ചു ഘട്ടം: ജമ്മു കാശ്‌മീർ

ആറു ഘട്ടം: എവിടെയുമില്ല

ഏഴ് ഘട്ടം: ബീഹാർ, യു.പി, പശ്‌ചിമ ബംഗാൾ

നിയമസഭാ തിരഞ്ഞെടുപ്പ്:

ആന്ധ്ര പ്രദേശ്, അരുണാചൽ പ്രദേശ്, സിക്കിം: ഏപ്രിൽ 11 (ഒന്നാം ഘട്ടം),

ഒഡീഷ (ലോക്‌സഭാ മണ്ഡലങ്ങളിലെ നിയമസഭാ മണ്ഡലങ്ങൾ പ്രകാരം): ഏപ്രിൽ 11(ഒന്നാം ഘട്ടം), ഏപ്രിൽ 18 (രണ്ടാം ഘട്ടം), ഏപ്രിൽ 23 (മൂന്നാം ഘട്ടം), ഏപ്രിൽ 29(നാലാം ഘട്ടം)