voting-mechine

ന്യൂഡൽഹി:വോട്ടിംഗ് യന്ത്രത്തിൽ സ്ഥാനാർത്ഥികളുടെ ഫോട്ടോയും പതിക്കുമെന്ന് ഇലക്‌ഷൻ കമ്മിഷൻ അറിയിച്ചു. സുപ്രീംകോടതി വിധിയനുസരിച്ച്, സ്ഥാനാർത്ഥികൾ ഉൾപ്പെട്ട ക്രിമിനൽ കേസുകളുടെ വിവരം വോട്ടെടുപ്പിന് മുൻപ് പ്രാദേശിക പത്രങ്ങളിലും ടെലിവിഷനിലും മൂന്നു തവണ പരസ്യം നൽകണം. പാർട്ടികൾ വെബ്സൈറ്റിലും പത്രങ്ങളിലും ചാനലുകളിലും പരസ്യം നൽകണം.

എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും ഒരു ബൂത്തിലെ വിവിപാറ്റ് സ്ലിപ് എണ്ണി തിട്ടപ്പെടുത്തണം. ജി.പി.എസ് ഉള്ള വാഹനങ്ങളിലാകും റിസർവ് വോട്ടിംഗ് യന്ത്രവും വി.വി.പാറ്റും കൊണ്ടുപോവുക. വോട്ടിംഗ് യന്ത്രത്തിൽ തിരിമറി നടക്കുമെന്ന പരാതി ഉയർന്നതിനാലാണ് സുരക്ഷാ നടപടികൾ.

ഇത്തവണത്തെ സവിശേഷതകൾ

 90 കോടി വോട്ടർമാർ

 1.5 കോടിയോളം 18 -19നും വയസുകാർ.

 38,325 ട്രാൻസ്ജെൻഡർ വോട്ടർമാർ

 71,735 പ്രവാസി വോട്ടർമാർ

 16,77,386 സർവീസ് വോട്ടർമാർ

 2,354 രാഷ്ട്രീയ പാർട്ടികൾ

 2014ൽ 1709 പാർട്ടികൾ. മത്സരിച്ചത് 464

 10,35,928 പോളിംഗ്സ്റ്റേഷനുകൾ

 17.4 ലക്ഷം വിവിപാറ്റ്.

 സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിവരം സ്ഥാനാർത്ഥികൾ വെളിപ്പെടുത്തണം.

 സോഷ്യൽ മീഡിയയിലെ പരസ്യ ചെലവും തിരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടും

 ബ്രെയിൽ ലിപിലിയുള്ള വോട്ടർ സ്ലിപ്പുകളും.

 എല്ലാ വീടുകളിലും വോട്ടർ ഗൈഡുകൾ എത്തിക്കും.

 വോട്ടിംഗ് യന്ത്രത്തിൽ അവസാന ബട്ടൺ നോട്ട

 പോസ്റ്റൽ ബാലറ്റിലും നോട്ട.

 സ്ഥാനാർത്ഥികളുടെയും പാർട്ടികളുടെയും സാമൂഹിക മാദ്ധ്യമ ഇടപെടലുകളിൽ കർശന നിരീക്ഷണം
 കണക്കിൽ പെടാത്ത പണം കണ്ടെത്തിയാൽ പത്രങ്ങളിൽ വാർത്ത നൽകും.

 ബൂത്ത് പിടിത്തം, വോട്ടിന് പണം നൽകൽ തുടങ്ങിയ ക്രമക്കേടുകൾ സി വിജിൽ സിറ്റിസൺ ആപ്പിലൂടെ കമ്മിഷനെ അറിയിക്കാം. പെരുമാറ്റ ചട്ട ലംഘനത്തിന്റെ ദൃശ്യങ്ങൾ ആപ്പിൽ അപ്‌ലോഡ് ചെയ്യാം. 15 മിനിറ്റിനുള്ളിൽ ഫ്ലൈയിംഗ് സ്‌ക്വാഡ് എത്തും.

 2019 ജനുവരി1ന് 18 വയസ് പൂർത്തിയായവർക്ക് വോട്ടവകാശമുണ്ട്.

 വോട്ട് ചെയ്യാൻ കമ്മിഷൻ അംഗീകരിച്ച 12 തിരിച്ചറിയൽ രേഖകളിൽ ഒന്ന് നിർബന്ധം.

 പ്രവാസി വോട്ടർമാർക്ക് പാസ്പോർട്ട് നിർബന്ധം

തിരിച്ചറിയൽ രേഖകൾ ഇവ

വോട്ടർ ഐ. ഡി കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, സർക്കാർ സ്ഥാപനങ്ങളുടെ തിരിച്ചറിയൽ കാർഡുകൾ, , ഫോട്ടോ പതിച്ച ബാങ്ക്, പോസ്റ്റ് ഓഫീസ്‌ പാസ് ബുക്കുകൾ, പാൻകാർഡ്, ആർ.ജി.ഐ സ്‌മാർട്ട് കാർഡ്, തൊഴിലുറപ്പ് കാർഡ്,തൊഴിൽ മന്ത്രാലയത്തിന്റെ ഹെൽത്ത് ഇൻഷ്വറൻസ് സ്മാർട്ട് കാർഡ്, പെൻഷൻ ഡോക്യൂമെൻറ്, ആധാർ, എം.പി, എം.എൽ.എ ഐ.ഡി എന്നിവയാണ് രേഖകൾ.

ജമ്മുകാശ്മീരിൽ രാഷ്ട്രപതി ഭരണം തുടരും
ജമ്മുകാശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താത്തിനാൽ രാഷ്ട്രപതി ഭരണം തുടരും. നിയമസഭാ സ്ഥാനാർത്ഥികളുടെ വീട്ടിലും പാർട്ടി ഓഫീസിലും സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ സേന വേണം. ഇത് ചൂണ്ടിക്കാട്ടിയാണ് കമ്മിഷൻ നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിയത്.