ന്യൂഡൽഹി:അടുത്ത ദിവസങ്ങളിൽ പത്രങ്ങളിലും ചാനലുകളിലും സ്ഥാനാർത്ഥികളുടെ കുറ്റകൃത്യങ്ങൾ അവർ തന്നെ പരസ്യപ്പെടുത്തേണ്ടി വരും. സ്ഥാനാർത്ഥികൾ. തങ്ങളുടെ ക്രിമിനൽ പശ്‌ചാത്തലവും ഇന്നലെ വരെ എന്തായിരുന്നു എന്നതും മാദ്ധ്യമങ്ങളിൽ സത്യവാങ്മൂല പരസ്യം നൽകി വിവരിക്കണമെന്ന സുപ്രീംകോടതി വിധി തിരഞ്ഞെടുപ്പ് കമ്മിഷൻ നടപ്പാക്കുകയാണ്.
കേരളത്തിൽ സി.പി.എം സ്ഥാനാർത്ഥി പട്ടികയിലുള്ള ചില നേതാക്കളും പരസ്യം നൽകേണ്ടി വരും. 16-ാം ലോക്‌സഭയിൽ ഉത്തർപ്രദേശിൽ നിന്നുള്ള എംപിമാരുടെ പേരിലായിരുന്നു കൂടുതൽ കേസുകൾ. സമാജ്‌വാദി, ബി.എസ്.പി എംപിമാരും മോശമായിരുന്നില്ല.
ഇത്തവരണ പരസ്യം നൽകാനിടയുള്ള ചില ദേശീയ നേതാക്കൾ:
സഞ്ജയ് കുമാർ ബല്യൻ:
ബി.ജെ.പി എംപി, യുപിയിലെ മുസാഫർ കലാപത്തിൽ പ്രതി, ലൈംഗിക പീഡനം അടക്കം മറ്റു കേസുകളുമുണ്ട്.
ഉമാഭാരതി:
സിറ്റിംഗ് എം.പി. ബാബറി മസ്‌ജിദ് തകർത്ത കേസുകളിൽ പ്രതി. കൊലപാതകം, കലാപമുണ്ടാക്കൽ തുടങ്ങിയ ഗുരുതര കുറ്റങ്ങളിൽ കേസ്.
അസദുദ്ദീൻ ഒാവൈസി:
ഹൈദരാബാദിലെ എ.ഐ.എം.ഐ.എം പാർട്ടി നേതാവായ ഒാവൈസി മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ച കേസുകളിൽ പ്രതിയാണ്.