kummanam-rajasekharan

ന്യൂഡൽഹി: ഇടത് സർക്കാർ നിയോഗിച്ച തിരഞ്ഞെടുപ്പ് ചുമതലക്കാരനായ ഉദ്യോഗസ്ഥനാണ് ശബരിമല പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് നിർദ്ദേശിച്ചത്. ഇക്കാര്യം തീരുമാനിക്കേണ്ടത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും മിസോറം ഗവർണർ സ്ഥാനം രാജിവച്ച കുമ്മനം രാജശേഖരൻ ഡൽഹിയിൽ പറഞ്ഞു. ശബരിമല എന്നത് ജനാധിപത്യ ധ്വംസനത്തിന്റെ വിഷയമാണ്. അത്‌ തിരഞ്ഞെടുപ്പ് വിഷയം തന്നെയാണ്.
മതവികാരം ഇളക്കി വിടുന്ന പരാമർശങ്ങളാണ് തടയപ്പെടേണ്ടത്. മനുഷ്യാവകാശ പ്രശ്‌നമെന്ന നിലയ്ക്കാണ് ശബരിമലയെ കാണേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ രണ്ടാം ഘട്ടത്തിൽ കേരളത്തിൽ എത്തുമെന്ന് പ്രധാനമന്ത്രി കുമ്മനത്തെ അറിയിച്ചു. തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാകുമെന്ന് പ്രതീക്ഷിക്കുന്ന കുമ്മനത്തിന് പ്രധാനമന്ത്രി എല്ലാ ആശംസകളും നേർന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിംഗ്, പദ‌്മ അവാർഡ് ജേതാക്കളായ സ്വാമി വിശുദ്ധാനന്ദ, സംഗീതജ്ഞൻ കെ.ജി. ജയൻ എന്നിവരെയും കുമ്മനം കണ്ടു.