ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ഒരു സംസ്ഥാനത്തും സഖ്യമില്ലെന്ന് ബി.എസ്.പി അദ്ധ്യക്ഷ മായാവതി പറഞ്ഞു. ലക്നൗവിൽ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് തീരുമാനം.
80 സീറ്റുകളുള്ള യു.പിയിൽ കോൺഗ്രസിനെ കൂട്ടാതെ എസ്.പി - ബി.എസ്.പി സഖ്യമായാണ് മത്സരം.
നേരത്തെ മദ്ധ്യപ്രദേശ്, ചത്തീസ്ഗഡ് , രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ധാരണയുണ്ടാക്കാൻ ബി.എസ്.പി ശ്രമിച്ചെങ്കിലും കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുകയായിരുന്നു. ഇതി. കടുത്ത അമർഷമുള്ള മായാവതി യു.പിയിൽ കോൺഗ്രസിനെ ഒഴിവാക്കി മുന്നോട്ടുപോകാൻ മുൻകൈയെടുക്കുകയായിരുന്നു. മുൻപ് കോൺഗ്രസുമായി സഖ്യമുണ്ടാക്കിയപ്പോഴെല്ലാം പാർട്ടിക്ക് നഷ്ടക്കച്ചവടമായിരുന്നെന്നും കോൺഗ്രസ് വോട്ടുകൾ ബി.എസ്.പി സ്ഥാനാർത്ഥികൾക്ക് കൃത്യമായി ലഭിക്കാറില്ലെന്നും മായാവതി പറഞ്ഞിരുന്നു.