candidate-list-of-congres

ന്യൂഡൽഹി: ഉത്തർപ്രദേശിലെയും മഹാരാഷ്‌ട്രയിലെയും 21 സ്ഥാനാർത്ഥികളുടെ പട്ടിക കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക് പുറത്തുവിട്ടു. ഉത്തർപ്രദേശിൽ പി.സി.സി അദ്ധ്യക്ഷൻ രാജ്ബബാർ അടക്കം 16 സ്ഥാനാർത്ഥികളും മഹാരാഷ്‌ട്രയിൽ സുശീൽ സുശീൽ കുമാർ ഷിൻഡെ അടക്കം നാല് സ്ഥാനാർത്ഥികളുമാണുള്ളത്. സോളാപൂരിൽ നിന്നാണ് ഷിൻഡെ ജനവിധി തേടുക. നാനാ പട്ടോളെ(നാഗ്‌പൂർ), മുരളി ദിയോറ(മുംബയ് സൗത്ത്), പ്രിയാ ദത്ത്(മുംബയ് നോർത്ത് സെൻട്രൽ), ഡോ. നാംദേവ് ഡല്ലുജി ഉസന്തി(ഗഡ്‌ചിറോളി-ചിമൂർ) എന്നിവരും മഹാരാഷ്‌‌ട്രയിലെ പട്ടികയിലുണ്ട്.

രാജ്ബബാർ യു.പിയിലെ മൊറാദാബാദിൽ നിന്നാണ് മത്സരിക്കുക. മുൻ ബി.ജെ.പി എം. പി സാവിത്രി ഭായ് ഫുലെയെ അവരുടെ സിറ്റിംഗ് സീറ്റായ ബറായിച്ചിലും സമാജ‌്‌വാദി പാർട്ടി വിട്ടു വന്ന രാകേഷ് സച്ചനെ ഫത്തേപൂരിലും നിറുത്തി. യു.പിയിൽ രാഹുൽ ഗാന്ധി(അമേഠി), സോണിയാ ഗാന്ധി(റായ്ബറേലി), എന്നിവരടക്കം 15 പേരുടെ പട്ടിക കോൺഗ്രസ് ആദ്യം പുറത്തുവിട്ടിരുന്നു.