s-ramachandran-pillai

ന്യൂഡൽഹി:കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിന് വലിയ രാഷ്ട്രീയ മാനമുണ്ടെന്ന് സി.പി.എം പി.ബി അംഗം എസ്. രാമചന്ദ്രൻ പിള്ള മാദ്ധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസിന്റെ മുഖ്യഎതിരാളി ബി.ജെ.പി അല്ലെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണെന്നുമുള്ള സന്ദേശം രാഹുലിന്റെ സ്ഥാനാർത്ഥിത്വം നൽകും. രാഹുൽ വയനാട്ടിൽ മത്സരിച്ചാൽ ഇടതുപക്ഷം ദേശീയ തലത്തിൽ പ്രചാരണ വിഷയമാക്കും. കേരളത്തിലെ കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കാണ് ഇത്തരമൊരു തീരുമാനത്തിലേക്കെത്തിച്ചത്. യു.ഡി.എഫ് ഏത് സ്ഥാനാർത്ഥിയെ നിറുത്തിയാലും രാഷ്ട്രീയമായും സംഘടനാപരമായും നേരിടാനുള്ള കരുത്ത് എൽ.ഡി.എഫിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.