-kerala-high-court

ന്യൂഡൽഹി: അഭിഭാഷകരായ കോൺറാഡ് സ്റ്റാൻസിലസ് ഡയസ്, മുഹമ്മദ് നിയാസ് സി.പി, പോൾ കെ.കെ എന്നിവരെ കേരള ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്തു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസ് എസ്.എ. ബോബ്ഡെ, ജസ്റ്റിസ് എൻ.വി രമണ എന്നിവരടങ്ങിയ കൊളീജിയത്തിന്റേതാണ് ശുപാർശ. 2018 ഏപ്രിൽ 12നാണ് മൂന്നു പേരെയും ജഡ്ജിമാരായി ഉയർത്താൻ കേരള ഹൈക്കോടതി കൊളീജിയം ശുപാർശ നൽകിയത്.