election-commission-

ന്യൂഡൽഹി: ഉപഗ്രഹവേധ മിസൈൽ പരീക്ഷണം മിഷൻ ശക്തി ടെലിവിഷനിലൂടെ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന പരാതി പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ സമിതിയെ നിയോഗിച്ചു. സി.പി.എമ്മും തൃണമൂൽ കോൺഗ്രസുമാണ് പ്രധാനമന്ത്രിക്കെതിരെ പരാതി നൽകിയത്. പരാതി പരിശോധിക്കാൻ ഓഫീസർമാരുടെ സമിതിയെ നിയോഗിച്ചതായി കമ്മിഷൻ ഔദ്യോഗിക വക്താവ് അറിയിച്ചു. സമിതി ഉടൻ റിപ്പോർട്ട് നൽകും. പ്രധാനമന്ത്രിയുടെ പ്രസംഗം ഹാജരാക്കാൻ കമ്മിഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.