ashok

ന്യൂഡൽഹി: ബി.ജെ.പി എംപിയും ദളിത് നേതാവുമായ അശോക് ദൊഹാറെ കോൺഗ്രസിലെത്തി. ഉത്തർപ്രദേശിലെ ഇറ്റാവയിലെ സിറ്റിംഗ് എം.പിയായ ദൊഹാറെ ബി.ജെ.പി സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് പാർട്ടി വിട്ടത്. കോൺഗ്രസ് ഇദ്ദേഹത്തെ ഇറ്റാവയിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ആഗ്രയിലെ സിറ്റിംഗ് എംപിയും പട്ടികജാതി, പട്ടികവർഗ കമ്മിഷൻ അദ്ധ്യക്ഷനുമായ രാംശങ്കർ കഥേരിയെയാണ് ബി.ജെ.പി ഇറ്റാവയിൽ മത്സരിപ്പിക്കുന്നത്.