rahul-gandhi
rahul gandhi

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ രണ്ടാം മണ്ഡലം സംബന്ധിച്ച് തീരുമാനം ആയാൽ പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. രണ്ടാം മണ്ഡലം സംബന്ധിച്ച അനിശ്‌ചിതത്വം തുടരുന്നതും കേരളത്തിൽ വയനാട് സീറ്റിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്തതും ചൂണ്ടിക്കാട്ടിയപ്പോൾ പാർട്ടി വക്താവ് പ്രിയങ്കാ ചതുർവേദിയാണ് ഇക്കാര്യം പറഞ്ഞത്. കേരളത്തിൽ മാത്രമല്ല മറ്റു ചില സംസ്ഥാനങ്ങളിലും ചില സീറ്റുകളിൽ പ്രഖ്യാപനം അവശേഷിക്കുന്നുണ്ട്. സംസ്ഥാനങ്ങളിൽ നിന്നുള്ള ക്ഷണം പരിശോധിക്കുമെന്ന് രാഹുൽ ഗാന്ധി തന്നെ അറിയിച്ചിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു.