അങ്കമാലി : അങ്കമാലി നഗരസഭ 15-ാം വാർഡിൽ (എയർപോർട്ട് വാർഡ്) തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തരിശ് ഭൂമിയിൽ 500 ഏത്തവാഴയും വിവിധ പച്ചക്കറിതൈകളും കൃഷിയിറക്കി. വിത്തിടൽ ചടങ്ങ് ടെൽക്ക് ചെയർമാൻ അഡ്വ.എൻ.സി. മോഹനൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ എം.എ. ഗ്രേസി അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ജോയി പുല്ലൻ പദ്ധതി വിശദീകരിച്ചു. നഗരസഭ വൈസ് ചെയർമാൻ സജി വർഗീസ്, സ്ഥിരം സമിതി അദ്ധ്യക്ഷ പുഷ്പമോഹൻ, കൗൺസിലർമാരായ രേഖ ശ്രീജേഷ്, വിനീത ദിലീപ്, എം.എ. സുലോചന, എം.ജെ. ബേബി, ലേഖ മധു, മുൻ ചെയർപേഴ്സൺ വത്സല ഹരിദാസ്, മുൻ കൗൺസിലർ കെ.ഐ. കുര്യാക്കോസ്, കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുംവാർഡ് വികസന സമിതി അംഗവുമായ കെ.കെ.സുബ്രമണ്യൻ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.കെ.അബുജാക്ഷൻ തുടങ്ങിയവർ പ്രസംഗിച്ചു.
.