katta
കളമശ്ശേരിയിൽ ടാറിംഗ് റോഡ് മാറ്റി കട്ട വിരിച്ച പ്പോൾകുന്ന് കൂടി​യ മണ്ണ്

കളമശ്ശേരി: കളമശ്ശേരി നഗരസഭ 36ാം വാർഡിലെ ഡയറി മേത്താനം റോഡ്, സി പി നഗർ റോഡ് എന്നിവിടങ്ങളിൽ കട്ട വിരിക്കാനായി എടുത്ത മണ്ണ് മറിച്ചുവിറ്റു..
മണ്ണുമാന്തിയന്ത്രമുപയോഗിച്ച് കുഴിച്ചെടുത്ത ലക്ഷങ്ങൾ വിലവരുന്ന മണ്ണ്ഉപയോഗി​ച്ചാണ്
ഇടപ്പള്ളി ടോൾ എ കെ ജി റോഡിലുള്ള സ്വകാര്യ വ്യക്തിയുടെ ചതുപ്പ് കുളം നികത്തിയത്. ഏകദേശം 300 ലോഡ് മണ്ണ് കരാറുകാരനും നഗരസഭ ഉദ്യോഗസ്ഥരും ചേർന്ന് കടത്തി കൊണ്ടു പോയതായി പ്രദേശവാസികൾ ആരോപിച്ചു.വേസ്റ്റ് മണ്ണ് നഗരസഭയുടെ കൈവശമുള്ള ഡംബിംഗ് യാർഡി​ൽ അടിക്കുന്നതിന് പകരമാണ് സ്വകാര്യ വ്യക്തിക്ക് മറിച്ച് വിറ്റിരിക്കുന്നത് കളമശ്ശേരി നഗരസഭ ലക്ഷങ്ങൾ മുടക്കി ഡബിംഗ് യാർഡ് നികത്തുന്നതിനായി മണ്ണ് വിലക്ക് വാങ്ങിക്കുകയാണ്
വിരിച്ച കട്ടകൾക്ക് നിലവാരം കുറവാണന്നും പരിസരവാസികൾ പറഞ്ഞു


മണ്ണ് തിരിച്ചെടുപ്പിക്കും

കളമശേരി നഗരസഭ 36ാം വാർഡിലെ ഡയറി മേത്താനം റോഡ്, സി പി നഗർ റോഡ് എന്നിവിടങ്ങളിൽ കട്ട വിരിക്കുന്നതിനായി നിരപ്പാക്കി​യ റോഡിന്റെ വേസ്റ്റ് മണ്ണ് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നി​ന്ന് ഉടൻ തിരിച്ചെടുപ്പിക്കും. ഇതിനെ കുറിച്ച് കരാറുകാരനോട് വിശദീകരണം തേടും

അസി​.എൻജി​നി​യർ എ.ജെ.അനിയൻകുഞ്ഞ്