brc
ബി.ആർ.സിയിൽ പുതുതായി നിർമ്മിച്ച ഓഡിറ്റോയത്തിന്റെ ഉദ്ഘാടനം റോജി എംജോൺ എം. എൽ എ ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: എം.എൽ.എയുടെ ആസ്തിവികസനഫണ്ട് വിനിയോഗിച്ച് അങ്കമാലി ബി.ആർ.സിയിൽ പണികഴിപ്പിച്ച പുതിയ ഓഡിറ്റോറിയം റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലത്തിലെ വിവിധ സ്‌കൂളുകളിലെ അദ്ധ്യാപകർക്കുള്ള ക്ലാസുകളും, ഭിശേഷിക്കാരായ കുട്ടികൾക്കുള്ള പരിശീലനവും നടത്തുന്നത് ബി.ആർ.സിയിലാണ്. 16 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച പുതിയ ഓഡിറ്റോറിയം ഈ പ്രവർത്തനങ്ങൾ സുഗമമായി നടത്താൻ പ്രയോജനകരമാകുമെന്ന് എം.എൽ.എ പറഞ്ഞു.

മുനിസിപ്പൽ ചെയർ പേഴ്‌സൺ എം.എ. ഗ്രേസി അദ്ധ്യക്ഷത വഹിച്ചു. പി.ജെ. ജോയ്, മുനിസിപ്പൽ വൈസ് ചെയർമാൻ സജി വർഗീസ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷോബി ജോർജ്, ബി.പി.ഒ പി.പി. പാപ്പച്ചൻ, ബീന വർഗീസ് തുടങ്ങിയവർ സംബന്ധിച്ചു.