തൃക്കാക്കര : കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളായ ദേശീയ നഗരഉപജീവനദൗത്യത്തിന്റെ പരിപാടികൾക്ക് കൂടുതൽ പ്രചാരം നൽകുന്നതിന്റെ ഭാഗമായി ദേശിയ തലത്തിൽ നടന്നുവരുന്ന നഗരശ്രീ ഉത്സവം തൃക്കാക്കര നഗരസഭ വൈസ്.ചെയർമാൻ കെ.ടി.എൽദോ ഉത്‌ഘാടനം ചെയ്‌തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം .എം നാസർ അദ്ധ്യക്ഷത വഹിച്ചു. സെസ് ഇൻഡസ്ട്രിയൽ അസോസിയേഷൻ പ്രസിഡന്റ് കെ .കെ പിള്ള മുഖ്യ പ്രഭാഷണം നടത്തി. ഷബ്‌ന മെഹർ അലി, കെ.എം യുസഫ്, സലാവുദ്ദീൻ. സിമ്പിൾ റോസ് തുടങ്ങിയവർ സംസാരിച്ചു