മൂവാറ്റുപുഴ: ഓൾ കേരള പൈനാപ്പിൾ മർച്ചന്റ്സ് അസോസിയേഷൻ നിർമിച്ചു നൽകുന്ന ഭവനങ്ങളുടെ താക്കോൽദാനം ഡെപ്യൂട്ടി സ്പീക്കർ വി. ശശി നിർവഹിച്ചു. പ്രളയവും വിലയിടിവും പൈനാപ്പിൾ മേഖലയിൽ ദുരിതങ്ങൾ സൃഷ്ടിച്ചപ്പോഴും അവരെ സഹായിക്കാൻ അസോസിയേഷൻ തീരുമാനമെടുത്തത് പ്രശംസനീയമാണെന്ന് ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. അസോസിയേഷൻ പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേൽ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. എൽദോ എബ്രഹാം എം.എൽ.എ ആധാരകൈമാറ്റം നടത്തി. മഞ്ഞള്ളൂർ പഞ്ചായത്തു പ്രസിഡന്റ് എൻ.ജെ. ജോർജ്, വാഴക്കുളം സെന്റ് ജോർജ് ഫൊറോന വികാരി ഫാ. കുര്യാക്കോസ് കൊടകല്ലിൽ, ജോയി മാളിയേക്കൽ, കെ.എം. മത്തായി, കെ.കെ. ഷാജൻ, ടോമി തന്നിട്ടാമാക്കൽ, തോമസ് വർഗീസ് ,ജോണി മെതിപ്പാറ, ജോസ് വർഗീസ്, പി.കെ. കൃഷ്ണൻകുട്ടി , ജിമ്മി തോമസ് എന്നിവർ പ്രസംഗിച്ചു. ഭവനരഹിതരായ കുടുംബങ്ങൾക്ക് അസോസിയേഷൻ നിർമിച്ചു നൽകുന്ന നാലുവീടുകളിൽ പണി പൂർത്തീകരിച്ച രണ്ടുവീടുകളുടെ താക്കോൽ ദാനമാണ് നടത്തിയത്.