sn-library
കൊടുവഴങ്ങര ശ്രീനാരായണ ലൈബ്രറിയിൽ സംഘടിപ്പിച്ച് എൽ.ഇ.ഡി ബൾബ് നിർമ്മാണ പരിശീലനം.

പറവൂർ : കൊടുവഴങ്ങര ശ്രീനാരായണ ക്ളബ് ആൻഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എടത്തല അൽ അമീൻ കോളേജിന്റെയും കേരള എനർജി മാനേജ്മെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ഊർജ സംരക്ഷണ ബോധവത്കരണവും എൽ.ഇ.ഡി ബൾബ് നിർമ്മാണ പരിശീലനവും നടത്തി. എഡ്യൂക്കേഷൻ ഡെപ്യൂട്ടി ‌ഡയറക്ടർ വി.എ. ഷംസുദീൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി വി.ജി. ജോഷി അദ്ധ്യക്ഷത വഹിച്ചു. കെ.എൻ. ഉണ്ണി, ഡോ. എസ്. ശ്രീജ, ടി.എൻ. രഞ്ജിനി, അഖില അശോകൻ, ടി.വി. ഷൈവിൻ എന്നിവർ സംസാരിച്ചു. ഊർജ കിരൺ ജില്ലാ കോ ഓഡിനേറ്റർ വി. ശ്രീകുമാർ ക്ളാസെടുത്തു.