kass
ഏഴാറ്റുമുഖത്ത് പ്രളയത്തിൽ വീട് തകർന്ന അമ്പാടൻ ദേവസി റോസിക്ക് കറുകുറ്റി ആർട്‌സ് സൊസൈറ്റി നിർമ്മിച്ചു നൽകിയ പുതിയ വീടിന്റെ താക്കോൽ ദാനം റോജി എം. ജോൺ എം. എൽ. എ നിർവഹിക്കുന്നു.

അങ്കമാലി: കറുകുറ്റി പഞ്ചായത്ത് ഏഴാം വാർഡിൽ ഏഴാറ്റുമുഖത്ത് പ്രളയത്തിൽ വീടുതകർന്ന അമ്പാടൻ ദേവസി റോസിക്ക് പുതിയ വീട് നിർമ്മിച്ചുനൽകി കറുകുറ്റി ആർട്‌സ് സൊസൈറ്റി (​കാസ്} മാതൃകയാകുന്നു. അംഗങ്ങളിൽ നിന്ന് മാത്രം സംഭാവനകൾ സ്വീകരിച്ചുകൊണ്ടാണ്‌ നിർമ്മാണം പൂർത്തിയാക്കിയത് . 6 ലക്ഷം രൂപ ചെലവ് ചെയ്താണ് 600 ചതുരശ്ര അടി വിസ്തീർണമുള്ള വീട് 2 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിച്ചത്.

താക്കോൽദാനം റോജി എം. ജോൺ എം. എൽ. എ നിർവഹിച്ചു. സൊസൈറ്റി​ പ്രസിഡന്റ് ജോണി പള്ളിപ്പാടൻ അദ്ധ്യക്ഷത വഹിച്ചു. ഫാ. സുബിൻ പാറയ്ക്കൽ വീടിന്റെ ആശീർവാദകർമ്മം നിർവഹിച്ചു. കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജു വി. തെക്കേക്കര, വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. പി. അയ്യപ്പൻ, വാർഡ് മെമ്പർമാരായ ഉഷാ മനോഹരൻ, ബാബു സാനി, ഫാ. സിന്റോ തിരുത്തേൽ, കാസ് സെക്രട്ടറി കെ. ഡി. ജോസ് , കോഓഡിനേറ്റർ കെ. പി. പോളി, സി. പി. സെബാസ്റ്റ്യൻ, ജോണി മൈപ്പാൻ, കെ. കെ. ഗോപി, സ്റ്റീഫൻ കോയിക്കര,അഡ്വ. ജോസ് വി. ചക്യേത്ത്, ജോർജ്ജ് വാത്തിക്കുളം, ആന്റണി പുതുശേരി എന്നിവർ പ്രസംഗിച്ചു.