ആലുവ: രാജ്യസുരക്ഷയ്ക്ക് നേരെ തോക്ക് ചൂണ്ടുമ്പോൾ എന്ന വിഷയത്തിൽ എടയപ്പുറം എസ്.എൻ.ഡി.പി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ചർച്ച സംഘടിപ്പിച്ചു. കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിമുക്തഭടന്മാരെ ആദരിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് സി.കെ. ജയൻ അദ്ധ്യക്ഷത വഹിച്ചു. നാഷണൽ എക്സ് സർവീസ്‌മെൻ കോ ഓർഡിനേഷൻ കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്റ് വി.എസ്. ജോൺ മുഖ്യപ്രഭാഷണം നടത്തി. എടയപ്പുറം സ്വദേശികളായ കര, നാവിക, വ്യോമ മേഖലകളിൽ സേവനം ചെയ്ത് വിരമിച്ച പി.കെ. മാമച്ചൻ, സി.എസ്. അജിതൻ, കെ.ഇ. ശ്രീധരൻ, കെ.കെ. അലി, മുരളീധരക്കുറുപ്പ്, പി.വി. സന്തോഷ് എന്നിവരെയാണ് ആദരിച്ചത്. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അഭിലാഷ് അശോകൻ, കുഞ്ഞുമുഹമ്മദ് സെയ്താലി, കാജാ മൂസ, സാഹിദ അബ്ദുൾസലാം, ഗ്രന്ഥശാല കമ്മറ്റിഅംഗം പി.എം. അയൂബ്, എൻ.സി. വിനോജ് തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി സി.കെ. കൃഷ്ണൻ സ്വാഗതവും ഫാത്തിമ ഷഹനാസ് നന്ദിയും പറഞ്ഞു. തുടർന്ന് എടയപ്പുറം ഫിലിംസൊസൈറ്റി 'കീർത്തിചക്ര സിനിമ പ്രദർശിപ്പിച്ചു.