light
ശിവരാത്രിയാഘോഷത്തിന്റെ ഭാഗമായി നഗരസഭയുടെ വ്യാപാരമേള നടക്കുന്ന വടക്കേ മണപ്പുറത്ത് സ്ഥാപിച്ച വെളിച്ച സംവിധാനത്തിന്റെ ട്രയൽ റൺ നടത്തിയപ്പോൾ

ആലുവ: ശിവരാത്രിയാഘോഷത്തിന്റെ ഭാഗമായി നഗരസഭയുടെ വ്യാപാരമേള നടക്കുന്ന വടക്കേ മണപ്പുറത്ത് സ്ഥാപിച്ച വെളിച്ച സംവിധാനത്തിന്റെ ട്രയൽറൺ നടത്തി. ആറ് മണിയോടെ അഞ്ച് മിനിറ്റോളമാണ് വെളിച്ചം വിതറിട്രയൽ റൺ നടത്തിയത്.

മണപ്പുറത്ത് മാത്രമായി അഞ്ച് ലക്ഷത്തോളം രൂപയുടെ എൽ.ഇ.ഡി. ബൾബുകളാണ് സ്ഥാപിച്ചിരിക്കുന്നത്. മണപ്പുറത്ത് കെ.എസ്.ഇ.ബി. സ്ഥാപിച്ചിരുന്ന ഇലക്ട്രിക്കൽ പോസ്റ്റുകളെല്ലാം പ്രളയത്തിൽ നഷ്ടപ്പെട്ടിരുന്നു. അൻപതോളം പോസ്റ്റുകളും ഇവയിൽ വലിച്ചിരുന്ന അലുമിനിയം ലൈനുകളുമാണ് പ്രളയത്തിൽ ഇല്ലാതായത്. 13 ലക്ഷം രൂപയാണ് നഗരസഭ ഇത് മാത്രം മാറ്റി സ്ഥാപിക്കാനായി കെ.എസ്.ഇ.ബി.യിൽ അടച്ചത്. ട്രയൽ റണിന് ശേഷം പോരായ്മകൾ കണ്ടെത്തി അവ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തും. ഞായറാഴ്ചയാണ് മണപ്പുറത്തെ വെളിച്ച സംവിധാനങ്ങളുടെ സ്വിച്ച് ഓൺ കർമ്മം നടക്കുന്നത്. തിങ്കളാഴ്ചയാണ് പ്രശസ്തമായ ആലുവ ശിവരാത്രി. അന്ന് മുതൽ ഒരു മാസം വരെ നീണ്ടു നിൽക്കുന്നതാണ് വ്യാപാരമേള.