അങ്കമാലി: സംസ്ഥാനത്ത് എൽ.ഡി.എഫ് അധികാരത്തിൽ വന്നതിനു ശേഷം 198 പുതിയ ഐ. ടി. ഐകൾ ആരംഭിച്ചതായും ഇതു വഴി I2400 പേർക്ക് പരിശീലനം കൊടുക്കാനായെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. തുറവൂർ ഐ.ടി.ഐയുടെ ഉദ്ഘാടനം നിർവ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. റോജി ജോൺ എം. എൽ.എ അധ്യക്ഷത വഹിച്ചു. മുൻമന്ത്രി ജോസ് തെറ്റയിൽ, പി.ജെ ജോയി, പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിൽവി ബൈജു, ജില്ലാ പഞ്ചായത്തംഗം സാംസൺ ചാക്കോ,അഡീഷ്ണൽ ഡയറക്ടർ ഒഫ് ട്രെയ്നിംഗ് പി.കെ. മാധവൻ,സ്ഥിരം സമിതി അധ്യക്ഷന്മാരായ ജോസഫ് പാറേക്കാട്ടിൽ എം.എം. ജയ്സൺ ,രാജി ബിനീഷ്, നോഡൽ ഓഫീസർ കെ. എ. ആബിദ എന്നിവർ പ്രസംഗിച്ചു.