പറവൂർ : കുഞ്ഞിത്തൈ എസ്.എൻ. സ്കൂൾ വാർഷികാഘോഷവും അധ്യാപക രക്ഷാകർത്തൃദിനവും പറവൂർ എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡൻ്റ് സി.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ പി.കെ. സച്ചിദിനന്ദൻ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ഹരി വിജയൻ മുഖ്യപ്രഭാഷണം നടത്തി. ടി.വി. ഫെയിം വിക്രം വിഷ്ണു മുഖ്യാതിഥായായി. പ്രധാന അധ്യാപിക സരിത, പി.ടി.എ പ്രസിഡൻ്റ് കണ്ണൻ എൻ. സുകുമാരൻ, അനിൽ ഏലിയാസ് തുടങ്ങിയവർ സംസാരിച്ചു.