കോതമംഗലം: കുട്ടിക്കടത്ത് വഴി ലോകത്ത് 100 ദശലക്ഷം ഡോളറിന്റെ കച്ചവടമാണ് നടക്കുന്നതെന്ന് റാണി ഹോങ്. ഓരോ എട്ട് മിനിറ്റിലും ഓരു കുട്ടിക്കടത്ത് നടക്കുന്നുണ്ടെന്ന് എം.എ.കോളേജിൽ നൽകിയ സ്വീകരണ യോഗത്തിൽ അവർ പറഞ്ഞു.
കേരളത്തിൽ ജനിച്ച് ഏഴാം വയസിൽ കുട്ടിക്കടത്തിന് വിധേയയായി ദുരിത സാഹചര്യങ്ങള അതിജീവിച്ച റാണി കുട്ടിക്കടത്തിനെതിരെയുള്ള പ്രവർത്തനങ്ങളുടെ യുഎൻ ഗുഡ് വിൽ അബാസിഡറാണ്. വിദ്യാഭ്യാസവും ബോധവത്കരണവും കുട്ടിക്കടത്തിനെ തടയും. ഇരകളായകുന്ന കുട്ടികളെ പുനരധിവസിപ്പിക്കുന്നതിനും വിദ്യാഭ്യാസം നൽകുന്നതിനും റാണി ഹോങ് നടപ്പാക്കുന്ന പദ്ധതി ഇന്ത്യയിൽ ആദ്യമായി കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ സ്ഥാപനങ്ങളിൽ നടപ്പിലാക്കുമെന്ന് കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ: വിന്നി വർഗീസ് പറഞ്ഞു.
റാണി ഹോങ് വിദ്യാർത്ഥികളുമായി സംവദിച്ചു. ചടങ്ങിൽ ഡോ: വിന്നി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. മാർ അത്തനേഷ്യസ് സ്ഥാപനങ്ങളിലെ പ്രിൻസിപ്പൽമാരായ ഡോ.സോളി ജോർജ്, ഡോ: ഡെൻസി ലിജോസ്, പ്രഭാവതി നമ്പ്യാർ, ബെന്നി അലക്സാണ്ടർ തുടങ്ങിയവർ പ്രസംഗിച്ചു.